ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽ കടവ് മധു ഭവനത്തിൽ മധുവിന്റെ (49) മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് അടിഞ്ഞത്.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് കടൽ ഭിത്തിക്ക് മുകളിൽ മൃതദേഹം കണ്ടത്. തറയിൽക്കടവ് ഫിഷറീസ് ആശുപത്രിയ്ക്ക് സമീപം തീരക്കടലിൽ വലനീട്ടാൻ ഇറങ്ങിയ മധുവിനെ വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് കാണാതായത്.ഭാര്യ: രാധിക. മക്കൾ: മഹിമ, മേഘ. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.